രാവിലെ കാണുന്ന സ്വപ്നം സത്യം ആകും അല്ലെങ്കില്‍ ഒരു സൂചന ആകും എന്നാണ് വിശ്വാസം .. എന്റെ കാര്യത്തില്‍ അത് സത്യം ആകുകയാനെന്നു തോന്നുന്നു .... നാലുകാലും വാലും ഉള്ള ഒരു ജീവി വേട്ടയാടാന്‍ ഇര്ങ്ങുന്നതാണ് സ്ഥിരമായി കാണുന്ന സ്വപ്നം . എന്തായിരിക്കും ഈ സ്വപ്നത്തിന്റെ പൊരുള്‍ എന്ന് മനസ്സിലാകുന്നില്ല .
ഓഫീസില്‍ അതുതന്നെ ചിന്തിച്ചിരിക്കുംബോഴാനു അടുത്ത ഡെസ്കില്‍ നിന്ന് ഉച്ചത്തില്‍ സംസാരം കേട്ടത് .. ടീം മേറ്റ്സ് എല്ലാവരും കൂടി വട്ടമിട്ടിരുന്നു ചര്‍ച്ച ചെയ്യുകയാണ് ... സ്ഥിരം വിഷയം തന്നെ ... സാലറി വര്‍ധനവ് .... ഞാനും ഒപ്പം കൂടി ...
അവര്‍ എന്നോട് പറഞ്ഞു ... നീ മാത്രമേ ഇവിടെ സാലറി ഒരു പ്രശ്നം ആകാത്ത ആള്‍ ഉള്ളു ... കമ്പനി നിന്റെ കഴിവുകള്‍ വച്ചു ഏതാ പൈസ ഉണ്ടാക്കുന്നു ... കുറച്ചു സാലറി നിനക്ക് കൂട്ടി തന്നാല്‍ എന്താ ? നീ അതിനു അര്‍ഹത ഉള്ള ആളല്ലേ ? ... സ്വന്തം വില നിനക്ക് അറിയില്ല ... നിന്റെ കൂടെ ഉണ്ടായിരുന്ന സന്ദീപ് ഇപ്പൊ xxx കമ്പനി യില്‍ 120 % hike കിട്ടി പോയില്ലേ ... മനജേരുടെ അടുത്ത് ഒന്ന് ബലം പിടിച്ചു നോക്ക് ... അപ്പോള്‍ അറിയാം നിന്റെ വില ...
എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചോദ്യത്തിന് ഇതാ ഉത്തരം കിട്ടിയിരിക്കുന്നു ... ഞാന്‍ രാവിലെ സ്വപ്നം കണ്ട ജീവി മറ്റൊന്നും അല്ല ... " പുലി " തന്നെ .... അവന്‍ ഇര തേടാന്‍ ഇറങ്ങിയതാണ് ... സ്വപ്നം പറയുന്നത് ഞാന്‍ ഒരു പുലി ആണ് ..പുലിയെപ്പോലെ പെരുമാറണം ... പോയി മനജേരെ വേട്ടയാടി എനിക്കര്‍ഹാതപെട്ട പണം പിടിച്ചു വാങ്ങണം ...
ഇന്ന് നേരത്തെ തന്നെ വീട്ടിലേക്കു പോകണം ... മനജേരെ പേടിപ്പിക്കാന്‍ ഒരു resignation ലെറ്റര്‍ ഉണ്ടാക്കണം ...
രാത്രി ആയി ...നല്ല ഭംഗിയായി resignation ലെറ്റര്‍ എഴുതിക്കഴിഞ്ഞു ... നല്ല ഉറക്കം വരുന്നു ..മനസ്സിന് സന്തോഷം ഉള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നല്ല ഉറക്കം കിട്ടും എന്ന് പറയുന്നത് ശരിയാണ് ... ഈ ബുദ്ധി എനിക്ക് മുന്‍പേ തോന്നെണ്ടതായിരുന്നു ..വീണ്ടും ഉറക്കം ... ആഹാ അതാ വീണ്ടും ആ സ്വപ്നം .. ആ ജീവി ഇപ്പോഴും ക്ലിയര്‍ അല്ല ...പക്ഷെ എനിക്കറിയാമല്ലോ ജീവീ നീ ആരാണെന്ന് ... ഇര പിടിക്കാന്‍ പോകുകയാനല്ലേ ... കൊച്ചു കള്ളന്‍ .. എന്റെ പുലീ ... നീ എനിക്ക് വഴികാണിച്ചു തന്ന മാലാഖയാണ് ..... അലാറം അടിക്കുന്നു ... ഇന്ന് എനിക്ക് എഴുന്നേല്‍ക്കാന്‍ അലാറം വേണ്ട ...വേഗം ഒരുങ്ങട്ടെ ... നേരത്തെ ഓഫീസില്‍ പോണം ...
അങ്ങനെ ഞാന്‍ ഇതാ മനജേരുടെ കാബിനില്‍ ... resignation ലെറ്റര്‍ കയ്യില്‍ പിടിച്ചു വിശ്വാസം വരാതെ അന്തം വിട്ടിരിക്കുകയാണ് പുള്ളി ... ഞാന്‍ മനസ്സില്‍ ചിരിച്ചു .. ചോദിക്കേണ്ട increment കണക്കു കൂട്ടി ... ഞാന്‍ ആരാ പുലി ....
മാനേജര്‍ പറഞ്ഞു ... നിങ്ങള്‍ വളരെ കഴിവുകള്‍ ഉള്ള ആള്‍ ആണ് ... നിങ്ങള്‍ ഈ ലെട്ടെരില്‍ എഴുതിയതെല്ലാം അക്ഷരം പ്രതി ശരിയാണ് .. നിങ്ങളുടെ പ്രൊഫൈല്‍ നു പറ്റിയ ജോലി അല്ല ഇത് ...എന്നോട് പറഞ്ഞില്ലെങ്ങിലും മറ്റൊരു ബെറ്റര്‍ opportunity നിങ്ങള്ക്ക് കിട്ടിക്കാണുമല്ലോ .. ബെസ്റ്റ് ഓഫ് ലക്ക് ഫോര്‍ യുവര്‍ future ... ഞാന്‍ ഇപ്പോള്‍ തന്നെ seperation process inititate ചെയ്യാം ... വിഷമിക്കേണ്ട പെട്ടെന്ന് തന്നെ relieving ലെറ്റര്‍ കിട്ടാനുള്ള കാര്യങ്ങള്‍ ഞാന്‍ ചെയ്യാം ...
എന്റെ മുന്‍പില്‍ ഇരുട്ട് പരക്കുന്നു ... കസേരയോട് കൂടി ഞാന്‍ പുറകിലോട്ടു മറിഞ്ഞു .... ആരൊക്കെയോ ഓടി വരുന്ന ശബ്ദം കേള്‍ക്കാനുണ്ട് ... ഉറങ്ങാതെ തന്നെ ആ സ്വപ്നം പിന്നെയും ആരംഭിക്കുന്നു .. ഇപ്പൊ എനിക്ക് ആ വൃത്തികെട്ട ജന്തുവിനെ ശരിക്കും കാണാം ... അതൊരു പൂച്ചയാണ് ... അതൊരു കുഴിയില്‍ വീണു അവിടെ നിന്ന് രക്ഷപ്പെടാന്‍ പറ്റാതെ കഷ്ടപ്പെടുകയാണ് ... വീണ്ടും കണ്ണില്‍ അവസാനിക്കാത്ത ഇരുട്ട് .......
I am a software engineer by force , creative contributor by choice and a mere mortal by birth..
Thursday, June 17, 2010
Tuesday, June 15, 2010
ടൈം മാനേജ്‌മന്റ്
അവസാനം ഞാന്‍ ടൈം മാനേജ്‌മന്റ് പഠിക്കാന്‍ തീരുമാനിച്ചു .... എന്റെ ഉള്ളിലുള്ള എല്ലാ കഴിവുകളും ശരിക്കും ഉപയോഗിക്കപ്പെടതത്തിന്റെ കാരണം കഴിഞ്ഞ ശനിയാഴ്ച മടിപിടിചിരിക്കുമ്പോള്‍ വിശകലനം ചെയ്തപ്പോള്‍ ആണ് മനസ്സിലായത് ... ഞാന്‍ ടൈം ശരിക്കും മാനേജ് ചെയ്യുന്നില്ല ....
എല്ലാവര്ക്കും 24 മണിക്കൂര്‍ തന്നെയല്ലേ ഉള്ളു .. എന്നിട്ടും എന്താ ചിലര്‍ ജീവിതത്തില്‍ വിജയിക്കുന്നതും ചിലര്‍ ജീവിതത്തില്‍ പരാജയപ്പെടുന്നതും ?? പ്രശ്നം ടൈം മാനേജ്‌മന്റ് തന്നെ .. ലോകത്തിനു എന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്തത് വഴി വന്നേക്കാവുന്ന നഷ്ടം നികത്താന്‍ ടൈം മാനേജ്‌മന്റ് പഠിച്ചേ പറ്റു ...
ഉടനെ എണീറ്റ് കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു ... ടൈം മാനേജ്‌മന്റ് ടിപ്സ് ഗൂഗിള ചെയ്തു ... എന്താ ടൈം മാനേജ്‌മന്റ് ബുക്സ് purchase ചെയ്തുകൂടെ എന്ന് ചോദിക്കരുത് .. ബുക്സ് വാങ്ങാന്‍ പോകാന്‍ ടൈം ചിലവകില്ലേ ... ബുക്ക് ഷോപ്പില്‍ ബുക്ക് തിരയാന്‍ സമയം ചിലവാകില്ലേ ... അത് പ്രയോജനകരമായ എന്തെങ്ങിലും കാര്യത്തിന് ഉപയോഗിച്ച് കൂടെ ? കണ്ടോ ഞാന്‍ ടൈം മാനേജ്‌മന്റ് പഠിച്ചു തുടങ്ങി കഴിഞ്ഞിരിക്കുന്നു ... . ഇന്റര്‍നെറ്റ് വഴി കുറെ ടിപ്സ് കിട്ടി ...ഞാന്‍ തീരുമാനിച്ചു ...ശനിയാഴ്ച ഒന്നും തുടങ്ങാന്‍ പറ്റിയ ദിവസം അല്ല .. ഞായര്‍ ആഴ്ച ആണെങ്ങില്‍ ആഴ്ചയുടെ തുടക്കം ആണ് ... അത് തന്നെ നല്ല ദിവസം ... ടിപ്സ് എഴുതി എടുത്തു കിടക്കയുടെ അരികത്തു വച്ചു ... നാളെ അതിലെ പ്ലാന്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യണം ...
ആരാ പുറത്തു കാല്ലിംഗ് ബെല്‍ അടിക്കുന്നത് ? വാതില്‍ തുറന്നു നോക്കി ... കൂട്ടുകാര്‍ ആണ് ... എല്ലാ ശനിആഴ്ചയും വെറുതെ ഇവന്മാര്‍ സമയം വെറുതെ കലയുകയാനല്ലോ .. മദ്യപാനം ... movies ... വായനോട്ടം ...എനിക്കിതൊന്നും അന്ഗീകാരിക്കാന്‍ കഴിയുന്നില്ല ... അവന്മാരെ വിളിച്ചിരുത്തി നന്നായി ഒന്ന് ഉപദേശിച്ചു നോക്കി ... ഇല്ല ഇവന്മാര്‍ നന്നാവില്ല ... എന്നെ തെറി പറഞ്ഞു വാതിലും ചവുട്ടി തുറന്നു പോകുന്നത് കണ്ടില്ലേ ... സ്വന്തമായി motivation വേണം ... എന്നെ പോലെ ...
വേഗം ഉറങ്ങണം ഇന്ന് ... അമ്മയോട് പറഞു ... പെട്ടെന്ന് ഡിന്നര്‍ കഴിക്കണം ...കിടന്നുറങ്ങണം ...നന്നായി ഉറങ്ങിയാലെ ടൈം വേസ്റ്റ് ചെയ്യാതെ കാര്യങ്ങള്‍ ചെയ്യാന്‍ ഉള്ള കരുതുണ്ടാവൂ നാളെ ... ഊര്‍ജം കിട്ടാന്‍ നന്നായി ഭക്ഷണവും കഴിക്കണം .. നാളെ അമ്മ ഞെട്ടാന്‍ പോകുകയല്ലേ .... ആലോചിക്കുമ്പോള്‍ ചിരിവരുന്നു ..
ഭക്ഷണം കഴിഞ്ഞു കിടക്കയിലേക്ക് ചാഞ്ഞു.നല്ല ഉറക്കം വരുന്നു ... ചുറ്റും ഫുള്‍ ഇരുട്ടാകുന്നു ...
അയ്യോ ... അലാറം കേള്‍ക്കുന്നുണ്ടല്ലോ ... നല്ല തണുപ്പ് ... 5 മിനിറ്റ് കഴിഞ്ഞിട്ട് എണീക്കാം ... 5 മിനിറ്റ് കുഴപ്പം ഉള്ള കാര്യം അല്ല .. അലാറം ഓഫ് ചെയ്യാം ... ഞാന്‍ ഉത്തരവാദിത്വം ഉള്ള ആള്‍ ആണല്ലോ ...വീണ്ടും ചുറ്റും ഇരുള്‍ മൂടുന്നു ..
വീണ്ടും അലാറം ... അയ്യോ അത് ഞാന്‍ ഓഫ് ചെയ്തിരുന്നതാണല്ലോ ... അയ്യോ അമ്മ ചീത്ത പറയുന്നതാണ് ... ചാടി എണീറ്റു ... സമയം ??? രാവിലെ 11 മണി .... ഇപ്പൊ എന്ത് ചെയ്യും ...??
ഈ ആഴ്ച നല്ല സമയം അല്ല എനിക്ക് ... ടൈം മാനേജ്‌മന്റ് തുടക്കത്തിലേ പാളി ... അടുത്ത ആഴ്ച മുതല്‍ വീണ്ടും തുടങ്ങാം ... എന്ത് ?? ടിപ്സ് എഴുതിവച്ച പേപ്പര്‍ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നോ ??? ശല്യം! വലിച്ചു കീറി ദൂരെ കളഞ്ഞേക്കാം ...
അമ്മെ .... എനിക്ക് ബ്രേക്ഫാസ്റ്റ് വേണ്ട ... ചോരുമതി ... നേരം വൈകിയില്ലേ ??? ... വൈകുന്നേരം കൂട്ടുകാരുടെ ഒപ്പം കറങ്ങാന്‍ പോണം ... ഇന്നലത്തെ സംഭവത്തിന് ശേഷം പിനങ്ങിയിട്ടുണ്ടാവുമോ ആവോ ?? എല്ലാവന്മാരെയും വിളിച്ചു ഒരു കുപ്പി പൊട്ടിക്കാം .... വേണ്ടാത്ത ഓര്‍മ്മകള്‍ ഇല്ലാതിരിക്കാന്‍ അത് നല്ലതാണ് ...

Monday, June 14, 2010
വേട്ടയാടുന്ന സംഗീതം ...... http://www.youtube.com/watch?v=Xs9GwCXuqk8&feature=related
കുറെ നാളുകള്‍ക്കു ശേഷം ആണ് സീ ടി വി യുടെ സംഗീത മത്സരമായ സ രി ഗ മ പ youtube ഇല കണ്ടത് . കുറച്ചു വയ്തസ്തമായ പാടു കേള്‍ക്കാന്‍ വേണ്ടി സെര്‍ച്ച് ചെയ്യുന്നതിനു ഇടയില്‍ ചെന്നെത്തിയത് ഒരു സിംഹത്തിന്റെ മടയില്‍ ....
ഇതുവരെ ഒരു പാകിസ്ഥാനിയെ കണ്ടാല്‍ വെട്ടിമുറിച്ച് മുറിവില്‍ മുളക് തേച്ചു വിടുവാനയിരുന്നു ആഗ്രഹം . പക്ഷെ ഞാന്‍ അകെ മാറിപ്പോയി ... ദൈവികമായ സംഗീതം ... ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു ... അതിര്തികല്‍ക്കപ്പുറത്തും സ്നേഹത്തിന്റെ നീരുറവകള്‍ നിലനില്‍ക്കുന്നു ... സംഗീതം തെറ്റിദ്ധരിക്കപ്പെട്ട മനസ്സുകളില്‍ സ്നേഹതിതിറെ അമൃതധാര പൊഴിക്കുന്നു ... ഞാനും നിങ്ങളും എല്ലാം ഒരേ സംഗീതത്തിന്റെ അലകള്‍ മാത്രം ..
ആല്‍ബം ... fuzon ... പക്ഷെ ഇത് ഒറിജിനല്‍ അല്ബതെക്കാള്‍ മനോഹരം ...
എന്റെ സഹൃദയരായ സുഹൃത്തുക്കള്‍ക്കായി ... title il ലിങ്ക് പേസ്റ്റ് ചെയ്യുന്നു ...
സസ്നേഹം , anil

എന്തിനാണ് ഞാന്‍ ബ്ലോഗ് എഴുത്ത് തുടങ്ങുന്നത് ???
അടുത്തിടെയാണ് എന്റെ കൂട്ടുകാരന്റെ ഒരു ബ്ലോഗ് കണ്ടത് . ആശാന്‍ പഠിക്കുന്ന കാലത്തൊന്നും ഇത്തരത്തില്‍ ഒരു സ്വഭാവ വൈകല്യവും കാണിച്ചിരുന്നില്ല . വലിയ താത്പര്യത്തോടെ അല്ല ആ ബ്ലോഗ് വായിച്ചു തുടങ്ങിയത് .പക്ഷെ വായിച്ചു തുടങ്ങിയപ്പോള്‍ അതിശയം തോന്നി . കാട മുട്ട വിരിഞ്ഞു ദിനോസൌര്‍ കുഞ്ഞുണ്ടായത് പോലെ . വായിച്ചു നിര്‍ത്തിയപ്പോള്‍ അവനെ പറ്റിയുള്ള എന്റെ എല്ലാ അഭിപ്രായവും മാറി മറിഞ്ഞു .
മനസ്സാക്ഷി കുത്തി നോവിച്ചു തുടങ്ങി . ആരെ പറ്റിയും വേണ്ടാത്ത ഒരു അഭിപ്രായവും ഉണ്ടാക്കി വെക്കരുത് . ചെളിയില്‍ പൂണ്ടിരിക്കുന്ന ഒരു മുത്തിനെ ഞാന്‍ ഉള്‍പ്പെടെ ഉള്ള കൂടുകാര്‍ അറിഞ്ഞില്ലല്ലോ ദൈവമേ ...
ഈ ബ്ലോഗ് തുടങ്ങുന്നത് എന്നെ മാറ്റി ചിന്ടിക്കാന്‍ പ്രേരിപ്പിച്ച ആ കൂട്ടുകരനുള്ള കൃതജ്ഞത പ്രകടിപ്പിച്ചു കൊണ്ടാവട്ടെ ..
" എന്റെ പ്രിയപ്പെട്ട കൂട്ടുകാ രാ ... നിന്നെ അറിയാതെ പോയതിനു മാപ്പ് ... എന്റെ പശ്ചാതാപം ഇനിയുള്ള ബ്ലോഗുകളിലൂടെ പുറത്തുവരുന്ന ചിന്തകള്‍ ആകട്ടെ .. നിന്നെ മനസ്സില്ലാക്കാന്‍ സഹായിച്ച ബ്ലോഗനുള്ള പ്രത്യുപകാരം ആയി ഇനി മുതല്‍ എന്റെ വകയും ബ്ലോഗുകള്‍ സഹൃദയരുടെ സമയം കൊല്ലികള്‍ ആയി മാറട്ടെ .."
സസ്നേഹം , അനില്‍ .

Subscribe to:
Posts (Atom)