Monday, June 14, 2010

എന്തിനാണ് ഞാന്‍ ബ്ലോഗ്‌ എഴുത്ത് തുടങ്ങുന്നത് ???

അടുത്തിടെയാണ് എന്റെ കൂട്ടുകാരന്റെ ഒരു ബ്ലോഗ്‌ കണ്ടത് . ആശാന്‍ പഠിക്കുന്ന കാലത്തൊന്നും ഇത്തരത്തില്‍ ഒരു സ്വഭാവ വൈകല്യവും  കാണിച്ചിരുന്നില്ല . വലിയ താത്പര്യത്തോടെ അല്ല ആ ബ്ലോഗ്‌ വായിച്ചു തുടങ്ങിയത് .പക്ഷെ വായിച്ചു തുടങ്ങിയപ്പോള്‍ അതിശയം തോന്നി . കാട മുട്ട വിരിഞ്ഞു ദിനോസൌര്‍ കുഞ്ഞുണ്ടായത് പോലെ . വായിച്ചു നിര്‍ത്തിയപ്പോള്‍ അവനെ പറ്റിയുള്ള എന്റെ എല്ലാ അഭിപ്രായവും മാറി മറിഞ്ഞു .
മനസ്സാക്ഷി കുത്തി നോവിച്ചു തുടങ്ങി . ആരെ പറ്റിയും വേണ്ടാത്ത ഒരു അഭിപ്രായവും ഉണ്ടാക്കി വെക്കരുത് . ചെളിയില്‍ പൂണ്ടിരിക്കുന്ന ഒരു മുത്തിനെ ഞാന്‍ ഉള്‍പ്പെടെ ഉള്ള കൂടുകാര്‍ അറിഞ്ഞില്ലല്ലോ ദൈവമേ ...

ഈ ബ്ലോഗ്‌ തുടങ്ങുന്നത് എന്നെ മാറ്റി ചിന്ടിക്കാന്‍ പ്രേരിപ്പിച്ച ആ കൂട്ടുകരനുള്ള കൃതജ്ഞത പ്രകടിപ്പിച്ചു കൊണ്ടാവട്ടെ ..
" എന്റെ പ്രിയപ്പെട്ട കൂട്ടുകാ രാ ... നിന്നെ അറിയാതെ പോയതിനു മാപ്പ് ... എന്റെ പശ്ചാതാപം ഇനിയുള്ള ബ്ലോഗുകളിലൂടെ പുറത്തുവരുന്ന ചിന്തകള്‍ ആകട്ടെ .. നിന്നെ മനസ്സില്ലാക്കാന്‍ സഹായിച്ച ബ്ലോഗനുള്ള പ്രത്യുപകാരം ആയി ഇനി മുതല്‍ എന്റെ വകയും ബ്ലോഗുകള്‍ സഹൃദയരുടെ സമയം കൊല്ലികള്‍ ആയി മാറട്ടെ .."

സസ്നേഹം , അനില്‍ .

No comments:

Post a Comment