രാവിലെ കാണുന്ന സ്വപ്നം സത്യം ആകും അല്ലെങ്കില്‍ ഒരു സൂചന ആകും എന്നാണ് വിശ്വാസം .. എന്റെ കാര്യത്തില്‍ അത് സത്യം ആകുകയാനെന്നു തോന്നുന്നു .... നാലുകാലും വാലും ഉള്ള ഒരു ജീവി വേട്ടയാടാന്‍ ഇര്ങ്ങുന്നതാണ് സ്ഥിരമായി കാണുന്ന സ്വപ്നം . എന്തായിരിക്കും ഈ സ്വപ്നത്തിന്റെ പൊരുള്‍ എന്ന് മനസ്സിലാകുന്നില്ല .
ഓഫീസില്‍ അതുതന്നെ ചിന്തിച്ചിരിക്കുംബോഴാനു അടുത്ത ഡെസ്കില്‍ നിന്ന് ഉച്ചത്തില്‍ സംസാരം കേട്ടത് .. ടീം മേറ്റ്സ് എല്ലാവരും കൂടി വട്ടമിട്ടിരുന്നു ചര്‍ച്ച ചെയ്യുകയാണ് ... സ്ഥിരം വിഷയം തന്നെ ... സാലറി വര്‍ധനവ് .... ഞാനും ഒപ്പം കൂടി ...
അവര്‍ എന്നോട് പറഞ്ഞു ... നീ മാത്രമേ ഇവിടെ സാലറി ഒരു പ്രശ്നം ആകാത്ത ആള് ഉള്ളു ... കമ്പനി നിന്റെ കഴിവുകള്‍ വച്ചു ഏതാ പൈസ ഉണ്ടാക്കുന്നു ... കുറച്ചു സാലറി നിനക്ക് കൂട്ടി തന്നാല്‍ എന്താ ? നീ അതിനു അര്‍ഹത ഉള്ള ആളല്ലേ ? ... സ്വന്തം വില നിനക്ക് അറിയില്ല ... നിന്റെ കൂടെ ഉണ്ടായിരുന്ന സന്ദീപ് ഇപ്പൊ xxx കമ്പനി യില്‍ 120 % hike കിട്ടി പോയില്ലേ ... മനജേരുടെ അടുത്ത് ഒന്ന് ബലം പിടിച്ചു നോക്ക് ... അപ്പോള്‍ അറിയാം നിന്റെ വില ...
എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചോദ്യത്തിന് ഇതാ ഉത്തരം കിട്ടിയിരിക്കുന്നു ... ഞാന്‍ രാവിലെ സ്വപ്നം കണ്ട ജീവി മറ്റൊന്നും അല്ല ... " പുലി " തന്നെ .... അവന് ഇര തേടാന്‍ ഇറങ്ങിയതാണ് ... സ്വപ്നം പറയുന്നത് ഞാന്‍ ഒരു പുലി ആണ് ..പുലിയെപ്പോലെ പെരുമാറണം ... പോയി മനജേരെ വേട്ടയാടി എനിക്കര്ഹാതപെട്ട പണം പിടിച്ചു വാങ്ങണം ...
ഇന്ന് നേരത്തെ തന്നെ വീട്ടിലേക്കു പോകണം ... മനജേരെ പേടിപ്പിക്കാന്‍ ഒരു resignation ലെറ്റര്‍ ഉണ്ടാക്കണം ...
രാത്രി ആയി ...നല്ല ഭംഗിയായി resignation ലെറ്റര്‍ എഴുതിക്കഴിഞ്ഞു ... നല്ല ഉറക്കം വരുന്നു ..മനസ്സിന് സന്തോഷം ഉള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നല്ല ഉറക്കം കിട്ടും എന്ന് പറയുന്നത് ശരിയാണ് ... ഈ ബുദ്ധി എനിക്ക് മുന്‍പേ തോന്നെണ്ടതായിരുന്നു ..വീണ്ടും ഉറക്കം ... ആഹാ അതാ വീണ്ടും ആ സ്വപ്നം .. ആ ജീവി ഇപ്പോഴും ക്ലിയര്‍ അല്ല ...പക്ഷെ എനിക്കറിയാമല്ലോ ജീവീ നീ ആരാണെന്ന് ... ഇര പിടിക്കാന്‍ പോകുകയാനല്ലേ ... കൊച്ചു കള്ളന് .. എന്റെ പുലീ ... നീ എനിക്ക് വഴികാണിച്ചു തന്ന മാലാഖയാണ് ..... അലാറം അടിക്കുന്നു ... ഇന്ന് എനിക്ക് എഴുന്നേല്ക്കാന് അലാറം വേണ്ട ...വേഗം ഒരുങ്ങട്ടെ ... നേരത്തെ ഓഫീസില്‍ പോണം ...
അങ്ങനെ ഞാന്‍ ഇതാ മനജേരുടെ കാബിനില്‍ ... resignation ലെറ്റര്‍ കയ്യില്‍ പിടിച്ചു വിശ്വാസം വരാതെ അന്തം വിട്ടിരിക്കുകയാണ് പുള്ളി ... ഞാന്‍ മനസ്സില്‍ ചിരിച്ചു .. ചോദിക്കേണ്ട increment കണക്കു കൂട്ടി ... ഞാന്‍ ആരാ പുലി ....
മാനേജര്‍ പറഞ്ഞു ... നിങ്ങള്‍ വളരെ കഴിവുകള്‍ ഉള്ള ആള് ആണ് ... നിങ്ങള്‍ ഈ ലെട്ടെരില് എഴുതിയതെല്ലാം അക്ഷരം പ്രതി ശരിയാണ് .. നിങ്ങളുടെ പ്രൊഫൈല്‍ നു പറ്റിയ ജോലി അല്ല ഇത് ...എന്നോട് പറഞ്ഞില്ലെങ്ങിലും മറ്റൊരു ബെറ്റര്‍ opportunity നിങ്ങള്‍ക്ക് കിട്ടിക്കാണുമല്ലോ .. ബെസ്റ്റ് ഓഫ് ലക്ക് ഫോര്‍ യുവര്‍ future ... ഞാന്‍ ഇപ്പോള്‍ തന്നെ seperation process inititate ചെയ്യാം ... വിഷമിക്കേണ്ട പെട്ടെന്ന് തന്നെ relieving ലെറ്റര്‍ കിട്ടാനുള്ള കാര്യങ്ങള്‍ ഞാന്‍ ചെയ്യാം ...
എന്റെ മുന്പില് ഇരുട്ട് പരക്കുന്നു ... കസേരയോട് കൂടി ഞാന്‍ പുറകിലോട്ടു മറിഞ്ഞു .... ആരൊക്കെയോ ഓടി വരുന്ന ശബ്ദം കേള്‍ക്കാനുണ്ട് ... ഉറങ്ങാതെ തന്നെ ആ സ്വപ്നം പിന്നെയും ആരംഭിക്കുന്നു .. ഇപ്പൊ എനിക്ക് ആ വൃത്തികെട്ട ജന്തുവിനെ ശരിക്കും കാണാം ... അതൊരു പൂച്ചയാണ് ... അതൊരു കുഴിയില്‍ വീണു അവിടെ നിന്ന് രക്ഷപ്പെടാന്‍ പറ്റാതെ കഷ്ടപ്പെടുകയാണ് ... വീണ്ടും കണ്ണില്‍ അവസാനിക്കാത്ത ഇരുട്ട് .......
അമേരിക്കയില്‍ ഒറ്റക്കായി പോയതിന്റെയ ഈ പുലിയും പൂച്ചയും കളി വരുന്നേ. നാട്ടില വന്നാല്‍ ഫാര്യക്ക് രണ്ടു നിമിഷം കൊണ്ട് നേരെയാക്കാന്‍ ഉള്ള അസുഖമേ ഉള്ളു കേട്ടോ ;)
ReplyDeleteകൂലിയോടു ഒട്ടും ആക്രാന്തം ഇല്ലാത്തവനോ നീ.... വിശ്വസിക്കാന്‍ പ്രയാസം അനിലേ... :D
Anilee .. Americayil njn poyitila .. Ninte photos ellam FB yil kanumboo njn ethrem Bhayangara Sthalam anennu karuthiyilla..
ReplyDeleteEnikum oru Puli akanammm....