അവസാനം ഞാന്‍ ടൈം മാനേജ്മന്റ് പഠിക്കാന്‍ തീരുമാനിച്ചു .... എന്റെ ഉള്ളിലുള്ള എല്ലാ കഴിവുകളും ശരിക്കും ഉപയോഗിക്കപ്പെടതത്തിന്റെ കാരണം കഴിഞ്ഞ ശനിയാഴ്ച മടിപിടിചിരിക്കുമ്പോള് വിശകലനം ചെയ്തപ്പോള്‍ ആണ് മനസ്സിലായത് ... ഞാന്‍ ടൈം ശരിക്കും മാനേജ് ചെയ്യുന്നില്ല ....
എല്ലാവര്ക്കും 24 മണിക്കൂര്‍ തന്നെയല്ലേ ഉള്ളു .. എന്നിട്ടും എന്താ ചിലര്‍ ജീവിതത്തില്‍ വിജയിക്കുന്നതും ചിലര്‍ ജീവിതത്തില്‍ പരാജയപ്പെടുന്നതും ?? പ്രശ്നം ടൈം മാനേജ്മന്റ് തന്നെ .. ലോകത്തിനു എന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്തത് വഴി വന്നേക്കാവുന്ന നഷ്ടം നികത്താന്‍ ടൈം മാനേജ്മന്റ് പഠിച്ചേ പറ്റു ...
ഉടനെ എണീറ്റ് കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു ... ടൈം മാനേജ്മന്റ് ടിപ്സ് ഗൂഗിള ചെയ്തു ... എന്താ ടൈം മാനേജ്മന്റ് ബുക്സ് purchase ചെയ്തുകൂടെ എന്ന് ചോദിക്കരുത് .. ബുക്സ് വാങ്ങാന്‍ പോകാന്‍ ടൈം ചിലവകില്ലേ ... ബുക്ക് ഷോപ്പില്‍ ബുക്ക് തിരയാന്‍ സമയം ചിലവാകില്ലേ ... അത് പ്രയോജനകരമായ എന്തെങ്ങിലും കാര്യത്തിന് ഉപയോഗിച്ച് കൂടെ ? കണ്ടോ ഞാന്‍ ടൈം മാനേജ്മന്റ് പഠിച്ചു തുടങ്ങി കഴിഞ്ഞിരിക്കുന്നു ... . ഇന്റര്‍നെറ്റ് വഴി കുറെ ടിപ്സ് കിട്ടി ...ഞാന്‍ തീരുമാനിച്ചു ...ശനിയാഴ്ച ഒന്നും തുടങ്ങാന്‍ പറ്റിയ ദിവസം അല്ല .. ഞായര്‍ ആഴ്ച ആണെങ്ങില്‍ ആഴ്ചയുടെ തുടക്കം ആണ് ... അത് തന്നെ നല്ല ദിവസം ... ടിപ്സ് എഴുതി എടുത്തു കിടക്കയുടെ അരികത്തു വച്ചു ... നാളെ അതിലെ പ്ലാന്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യണം ...
ആരാ പുറത്തു കാല്ലിംഗ് ബെല്‍ അടിക്കുന്നത് ? വാതില്‍ തുറന്നു നോക്കി ... കൂട്ടുകാര്‍ ആണ് ... എല്ലാ ശനിആഴ്ചയും വെറുതെ ഇവന്മാര് സമയം വെറുതെ കലയുകയാനല്ലോ .. മദ്യപാനം ... movies ... വായനോട്ടം ...എനിക്കിതൊന്നും അന്ഗീകാരിക്കാന് കഴിയുന്നില്ല ... അവന്മാരെ വിളിച്ചിരുത്തി നന്നായി ഒന്ന് ഉപദേശിച്ചു നോക്കി ... ഇല്ല ഇവന്മാര് നന്നാവില്ല ... എന്നെ തെറി പറഞ്ഞു വാതിലും ചവുട്ടി തുറന്നു പോകുന്നത് കണ്ടില്ലേ ... സ്വന്തമായി motivation വേണം ... എന്നെ പോലെ ...
വേഗം ഉറങ്ങണം ഇന്ന് ... അമ്മയോട് പറഞു ... പെട്ടെന്ന് ഡിന്നര്‍ കഴിക്കണം ...കിടന്നുറങ്ങണം ...നന്നായി ഉറങ്ങിയാലെ ടൈം വേസ്റ്റ് ചെയ്യാതെ കാര്യങ്ങള്‍ ചെയ്യാന്‍ ഉള്ള കരുതുണ്ടാവൂ നാളെ ... ഊര്‍ജം കിട്ടാന്‍ നന്നായി ഭക്ഷണവും കഴിക്കണം .. നാളെ അമ്മ ഞെട്ടാന്‍ പോകുകയല്ലേ .... ആലോചിക്കുമ്പോള്‍ ചിരിവരുന്നു ..
ഭക്ഷണം കഴിഞ്ഞു കിടക്കയിലേക്ക് ചാഞ്ഞു.നല്ല ഉറക്കം വരുന്നു ... ചുറ്റും ഫുള്‍ ഇരുട്ടാകുന്നു ...
അയ്യോ ... അലാറം കേള്‍ക്കുന്നുണ്ടല്ലോ ... നല്ല തണുപ്പ് ... 5 മിനിറ്റ് കഴിഞ്ഞിട്ട് എണീക്കാം ... 5 മിനിറ്റ് കുഴപ്പം ഉള്ള കാര്യം അല്ല .. അലാറം ഓഫ് ചെയ്യാം ... ഞാന്‍ ഉത്തരവാദിത്വം ഉള്ള ആള് ആണല്ലോ ...വീണ്ടും ചുറ്റും ഇരുള് മൂടുന്നു ..
വീണ്ടും അലാറം ... അയ്യോ അത് ഞാന്‍ ഓഫ് ചെയ്തിരുന്നതാണല്ലോ ... അയ്യോ അമ്മ ചീത്ത പറയുന്നതാണ് ... ചാടി എണീറ്റു ... സമയം ??? രാവിലെ 11 മണി .... ഇപ്പൊ എന്ത് ചെയ്യും ...??
ഈ ആഴ്ച നല്ല സമയം അല്ല എനിക്ക് ... ടൈം മാനേജ്മന്റ് തുടക്കത്തിലേ പാളി ... അടുത്ത ആഴ്ച മുതല്‍ വീണ്ടും തുടങ്ങാം ... എന്ത് ?? ടിപ്സ് എഴുതിവച്ച പേപ്പര്‍ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നോ ??? ശല്യം! വലിച്ചു കീറി ദൂരെ കളഞ്ഞേക്കാം ...
അമ്മെ .... എനിക്ക് ബ്രേക്ഫാസ്റ്റ് വേണ്ട ... ചോരുമതി ... നേരം വൈകിയില്ലേ ??? ... വൈകുന്നേരം കൂട്ടുകാരുടെ ഒപ്പം കറങ്ങാന്‍ പോണം ... ഇന്നലത്തെ സംഭവത്തിന് ശേഷം പിനങ്ങിയിട്ടുണ്ടാവുമോ ആവോ ?? എല്ലാവന്മാരെയും വിളിച്ചു ഒരു കുപ്പി പൊട്ടിക്കാം .... വേണ്ടാത്ത ഓര്‍മ്മകള്‍ ഇല്ലാതിരിക്കാന്‍ അത് നല്ലതാണ് ...
പോരട്ടെ. ദിനോസര്‍ കുഞ്ഞു ആയില്ലെങ്കിലും ഒരു എലി കുഞ്ഞു എങ്കിലും ആകട്ടെ എന്ന് ആശംസിക്കുന്നു...
ReplyDeleteEda .. ninte ullinl ingane oru theenalam kathipokayunnathu njan arinjilllalloo.... :)
ReplyDeleteelikunju aavan ulla parishramathilaanu bijithe.... :) ... word verification is now removed... keep reading!
ReplyDeletethanks da kary ...
ReplyDelete